Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പരാമര്‍ശം: മന്ത്രി ആന്തുലെ രാജിക്കത്ത്‌ നല്‍കി

Anthulay
ദില്ലി: കേന്ദ്ര ന്യൂപക്ഷ മന്ത്രി എ.ആര്‍ ആന്തുലെ പ്രധാനമന്ത്രിയ്‌ക്ക്‌ രാജിക്കത്ത്‌ നല്‍കി. മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരസ്യപ്രസ്‌താവന വിവാദമായതിനെത്തുടര്‍ന്നാണ്‌ രാജി.

ഭീകരവിരുദ്ധ സ്‌ക്വാഡ്‌ മേധാവി ഹേമന്ത്‌ കര്‍ക്കറെ കൊല്ലപ്പെട്ടതിന്‌ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ്‌ ആന്തുലെ ആരോപിച്ചത്‌. പുറത്തുനിന്നുള്ള ഭീകരരല്ല രാജ്യത്തിനുള്ളിലുള്ള ശക്തികളാണ്‌ ഇതിന്‌ പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഈ ആരോപണം കേന്ദ്രസര്‍ക്കാറിനെ പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്‌. ഒരാളുടെയും പേരെടുത്ത്‌ പറഞ്ഞില്ലെങ്കിലും ശിവസേന, ബിജെപി എന്നിവയെ ലക്ഷ്യംവച്ചാണ്‌ ആന്തുലെ ആരോപണം ഉന്നയിച്ചത്‌. ഇതിനെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ബിജെപിയും ശിവസേനയും ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്റ്‌ സമ്മേളനം അവസാനിക്കുന്നതിന്‌ മുമ്പ്‌ ഈ പ്രശ്‌നത്തില്‍ പ്രസ്‌താവന നടത്തുമെന്ന്‌ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി ലോക്‌സഭയില്‍ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഒരു കേന്ദ്രമന്ത്രി രാജ്യത്തിനകത്തുള്ളവര്‍ക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്‌ ഭീകരതയുടെ പേരില്‍ പ്രധാനമായും അരോപണവിധേയരാകുന്ന പാകിസ്‌താന്‍ ആയുധമാക്കിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+