Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവന്‍ ബീച്ചുകളില്‍ പാര്‍ട്ടിയ്‌ക്ക്‌ നിരോധനം

Goa Beach
പനജി: സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്‌ ഗോവയിലെ ബീച്ചുകളില്‍ ആഘോഷപരിപാടികള്‍ നിരോധിച്ചു. ഡിസംബര്‍ 23മുതല്‍ ജനുവരി 5വരെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

തുറസായസ്ഥലങ്ങളിലും ആഘോഷപരിപാടികള്‍ക്ക്‌ വിലക്കുണ്ട്‌. അതേസമയം ഹോട്ടലുകളിലും മറ്റ്‌ അടച്ചിട്ട സ്ഥലങ്ങളിലുമുള്ള ആഘോഷപരിപാടകള്‍ക്ക്‌ നിരോധനമില്ലെന്ന്‌ ഗോവന്‍ ആഭ്യന്തരമന്ത്രി രവി നായിക്‌ വ്യക്തമാക്കി.

മുംബൈ തീവ്രവാദ ആക്രമങ്ങള്‍ക്ക്‌ ശേഷം ഗോവയില്‍ അല്‍ ഖ്വയ്‌ദ ആക്രമണമുണ്ടാകുമെന്ന്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ പരിപാടികള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

ഡിസംബര്‍ ജനുവരി മാസങ്ങള്‍ ഗോവയില്‍ വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്‌ അനുഭവപ്പെടുന്ന സമയമാണ്‌. ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കാനായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെപേര്‍ ഗോവയില്‍ എത്താറുണ്ട്‌. ഇവിടത്തെ ബീച്ച്‌ പാര്‍ട്ടികളാണ്‌ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+