കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: ഒരാള്‍കൂടി മൊഴി നല്‍കി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷിയുടെ മൊഴി കൂടി എറണാകുളം ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ വ്യാഴാഴ്‌ച രേഖപ്പെടുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകനായ കളര്‍ക്കോട്‌ വേണുഗോപാലന്‍ നായരുടെ മൊഴിയാണ്‌ രേഖപ്പെടുത്തിയത്‌.

കേസിലെ ഒന്നാം പ്രതി തോമസ്‌ കോട്ടൂരുമായി പരിചയമുള്ള വ്യക്തിയാണ്‌ വേണുഗോപാലന്‍ നായര്‍. അഭയ കേസിനെക്കുറിച്ച്‌ ഫാദര്‍ കോട്ടൂര്‍ ചില സുപ്രധാന കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. ഇക്കാര്യങ്ങളാണ്‌ അദ്ദേഹം മജിസ്‌ട്രേട്ട്‌ മുമ്പാകെ വെളിപ്പെടുത്തിയത്‌.

അഭയ എങ്ങനെയാണ്‌ കൊല്ലപ്പെട്ടതെന്ന്‌ കോട്ടൂര്‍ ഇദ്ദേഹത്തോടെ വെളിപ്പെടുത്തിയിരുന്നുവെന്നാണ്‌ സൂചന. കേസില്‍ തനിക്ക്‌ നിര്‍ണായക വിവരങ്ങള്‍ നല്‍കി സിബിഐയെ സഹായിക്കാനാകും എന്നതുകൊണ്ട്‌ ക്രിമിനല്‍ നടപടിക്രമം 164ാം വകുപ്പനുസരിച്ച്‌ മൊഴി നല്‍കുകയായിരുന്നുവെന്ന്‌ വേണുഗോപാലന്‍ നായര്‍ ഒരു മാധ്യമത്തിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയരാക്കാന്‍ സിബിഐ തീരുമാനിച്ചപ്പോള്‍ ഇക്‌ മനുഷ്യത്വരഹിതമായ അന്വേഷണ രീതിയാണെന്ന്‌ കാണിച്ച്‌ ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കാന്‍ കോട്ടൂര്‍ ഇദ്ദേഹത്തോട്‌ ആവശ്യപ്പെട്ടിരുന്നുവത്രേ.

ഇതിനായി പ്രഗല്‍ഭരായ അഭിഭാഷകരെ ഏര്‍പ്പാടാക്കിക്കൊടുക്കാമെന്നും കോട്ടൂര്‍ പറഞ്ഞുവെന്നാണ്‌ വേണുഗോപാലക്കുറുപ്പ്‌ മൊഴി നല്‍കിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X