Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ലിസിയ്‌ക്കെതിരെ പിതാവ്‌

Lissy
കോതമംഗലം: സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയും മുന്‍കാല നടിയുമായ ലിസിയ്‌ക്കെതിരെ പിതാവ്‌ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കി.

ലിസി തന്റെ മകളാണെന്നും കാലിന്‌ സ്വാധീനമില്ലാതെ നിര്‍ധനനായി കഴിയുന്ന തനിക്ക്‌ ജീവനാംശം ലഭിക്കാന്‍ വഴിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ മാലിപ്പാറ സ്വദേശി എന്‍.ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍(65) പരാതി നല്‍കിയിരിക്കുന്നത്‌.

പ്രായപൂര്‍ത്തിയാകുന്നതുവരെ താനാണ്‌ ലിസിയ്‌ക്ക്‌ വിദ്യാഭ്യാസവും സംരക്ഷണവും നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്‌.

കേരളത്തിലായിരുന്നപ്പോള്‍ ലിസി എന്റെ കാര്യം അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട്‌ ചെന്നൈയിലേക്ക്‌ താമസം മാറ്റിയപ്പോള്‍ എന്നെ സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്‌തില്ല- പരാതിയില്‍ പറയുന്നു.

മാസം 3500 രൂപ ജീവനാംശം ആവശ്യപ്പെട്ട്‌ എറണാകുളം കുടുംബകോടതിയില്‍ 2004ല്‍ കേസ്‌ ഫയല്‍ചെയ്‌തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+