Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരത: ഗൂഗിള്‍ എര്‍ത്ത്‌ ദുരുപയോഗം ചെയ്യപ്പെടുന്നു

മുംബൈ: പദ്ധതിയിട്ടതില്‍ നിന്നും ഏറെയൊന്നും പിഴയ്‌ക്കാതെ മുംബൈ ആക്രമണം നടത്താന്‍ ഭീകരരെ സഹായിച്ചത്‌ ലോകത്തുള്ള സ്ഥലങ്ങളും അവയുടെ പ്രത്യേകതകളുമെല്ലാം ലഭ്യമാക്കുന്ന ഗൂഗിള്‍ എര്‍ത്താണെന്ന്‌ വെളിപ്പെടുത്തല്‍.

ഫെബ്രുവരിയില്‍ യുപി പൊലീസിന്റെ പിടിയിലായ ലഷ്‌കര്‍ തീവ്രവാദി ഫാഹിം അഹമ്മദ്‌ അന്‍സാരിയുടെ വെളിപ്പെടുത്തലനുസരിച്ച്‌ പാകിസ്‌താനിലെ ഇയാളുടെ പരിശീലനകാലത്ത്‌ ഇന്ത്യയിലെ സ്ഥലങ്ങളെ പരിചയപ്പെടുത്തിയത്‌ ഗൂഗിള്‍ എര്‍ത്ത്‌ വഴിയായിരുന്നു.

വെബ്‌ സൈറ്റില്‍ നിന്നും എടുത്തിട്ടുള്ള സ്ഥലങ്ങളുടെ ഭൂപടവും ഇയാളില്‍ നിന്നും കണ്ടെടുത്തിയിരുന്നു. ലഷ്‌കര്‍ കമാന്ററായ കഹാസയാണ്‌ ഗൂഗിള്‍ എര്‍ത്ത്‌ ഉപയോഗിച്ച്‌ മുംബൈയിലെ സ്ഥലങ്ങളെക്കുറിച്ച്‌ തന്നോട്‌ ചോദിച്ച്‌ മനസ്സിലാക്കിയതെന്നും ഹാഫിം വെളിപ്പെടുത്തിയിട്ടുണ്ട്‌.

പൊലീസ്‌ ആസ്ഥാനങ്ങള്‍, ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ, താജ്‌ ഹോട്ടല്‍, നാവിക കേന്ദ്രം, റെയില്‍വെ സ്‌റ്റേഷനുകള്‍, സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌ കെട്ടിടം തുടങ്ങി മുംബൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം ഈ സമയത്ത്‌തന്നെ ലക്ഷ്യമിട്ടിരുന്നു. ഫാഹിം ഡിസംബര്‍ 31വരെ മുംബൈ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്റിലാണ്‌.

നവംബര്‍ 26ലെ മുംബൈ ആക്രമണം സംബന്ധിച്ച്‌ ഇയാളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. മുംബൈ ആക്രമണങ്ങള്‍ക്ക്‌ ഗൂഗിള്‍ എര്‍ത്ത്‌ സഹായകമായെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ സൈറ്റ്‌ നിരോധിക്കണമെന്ന്‌ വ്യാപകമായി ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

മുംബൈ സ്‌ഫോടന പശ്ചാത്തലത്തില്‍ ഗൂഗിള്‍ എര്‍ത്ത്‌ ദുരുപയോഗം ചെയ്യുന്നുവെന്ന്‌ കാണിച്ച്‌ വെബ്‌ സൈറ്റിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നേരത്തേ ഫയല്‍ചെയ്‌തിട്ടുണ്ട്‌. അഭിഭാഷകനായ അമിത്‌ കാര്‍ഖാനിസാണ്‌ വെബ്‌ സൈറ്റിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+