Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ക്കറെ തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു

Hemant Karkare
ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ ഹേമന്ത്‌ കര്‍ക്കറെ ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.

ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ സ്‌ഫോടനപരമ്പരകളുമായി ബന്ധപ്പെട്ട്‌ ലഭിച്ചിട്ടുള്ള ഇ-മെയില്‍ സന്ദേശങ്ങളില്‍ കര്‍ക്കറെ ഉള്‍പ്പെടെ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പല പ്രമുഖരെയും വധിക്കുമെന്ന്‌ സൂചനയുണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌.

വിവിധ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ ഏതാനും തീവ്രവാദികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്നായിരുന്നു വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ഇ-മെയില്‍ സന്ദേശം ലഭിച്ചത്‌.

ഓഗസ്‌റ്റ്‌ 23ന്‌ ലഭിച്ച മെയിലില്‍ ഹേമന്ത്‌ കര്‍ക്കറെ തീവ്രവാദികളുടെ ഹിറ്റ്‌ലിസ്‌റ്റില്‍ ഉണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ കണ്‍മുന്നില്‍വച്ച്‌ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ടായിരുന്നു. ഈ മെയില്‍ ലഭിച്ച്‌ മൂന്നുമാസത്തിനുള്ളിലാണ്‌ കര്‍ക്കറെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+