അഭയ: എഫ്‌ഐആര്‍ കയ്യിലുണ്ടെന്ന് സിബിഐ
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടും(എഫ്‌ഐആര്‍) പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ അറിയിച്ചു.
കോടതി ആവശ്യപ്പെടുന്ന സമയത്ത് ഇവ ഹാജരാക്കാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. കോട്ടയം സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ സിബിഐ കൊണ്ടുപോയെന്നും അവ തിരികെ ഹാജരാക്കാന്‍ ഉത്തരവിടണമെന്നും കാണിച്ച് ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ സഹോദരന്‍ സൈമണ്‍ കോട്ടൂര്‍ നല്‍കിയ അപേക്ഷയിലാണ് സിബിഐ മറുപടി നല്‍കിയത്.
കോട്ടൂരിന്റെ അഭിഭാഷന്‍ നേരത്തേ ഈ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് തങ്ങളുടെ പക്കലില്ലെന്നായിരുന്നു സിബിഐയുടെ വെളിപ്പെടുത്തല്‍. സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതിയും രേഖകള്‍ കോടതിയിലില്ലെന്നകാര്യം രേഖാമൂലം അറിയിച്ചിരുന്നു.












Click it and Unblock the Notifications