Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര്‌ വിവാദം: പുസ്‌തകപ്രകാശനം നിര്‍ത്തിവച്ചു

ആലപ്പുഴ: പേര്‌ വിവാദമായപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവ്‌ രചിച്ച ആക്ഷേപഹാസ്യ പുസ്‌തകത്തിന്റെ പ്രകാശനം കെപിസിസി നേരിട്ട്‌ ഇടപെട്ട്‌ നിര്‍ത്തിവയ്‌പിച്ചു.

ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ കോശി എം കോശി രചിച്ച 'ജോസഫ്‌ മാര്‍ എത്തിപ്പിടിയോസ്‌' എന്ന പുസ്‌തകത്തിന്റെ പ്രകാശനമാണ്‌ പേരിലെ പ്രശ്‌നം മൂലം മാറ്റിവച്ചത്‌.

കേരള കോണ്‍ഗ്രസ്‌ ജെ നേതാവ്‌ പി.ജെ ജോസഫിനെതിരെയുള്ള ഒരു ലേഖനവും പുസ്‌തകത്തിലുണ്ട്‌. ഈ ലേഖനത്തിന്റെ പേരാണ്‌ കോശി പുസ്‌തകത്തിന്‌ നല്‍കിയിരിക്കുന്നത്‌. ശനിയാഴ്‌ചയാണ്‌ പുസ്‌തകത്തിന്റെ പ്രകാശനം നടത്താനിരുന്നത്‌. ഇതിനായി നഗരത്തിലെ ഒരു ഹാളും ബുക്ക്‌ ചെയ്‌തിരുന്നു.

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയെയാണ്‌ പുസ്‌തകം പ്രകാശനം ചെയ്യാനായി ക്ഷണിച്ചിരുന്നത്‌. ആദ്യ പ്രതി വിഎം സുധീരന്‍ ഏറ്റുവാങ്ങുമെന്നും പുസ്‌തകത്തെക്കുറിച്ച്‌ തലേക്കുന്നില്‍ ബഷീര്‍ പ്രസംഗിക്കുമെന്നും തീരുമാനിച്ചിരുന്നു.

എന്നാല്‍ വെള്ളിയാഴ്‌ച ചടങ്ങ്‌ നിര്‍ത്തിവയ്‌ക്കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പുസ്‌തകത്തിന്റെ പേരിനെതിരെ ചില ക്രൈസ്‌തവ മത സംഘടനകള്‍ പരാതിപ്പെട്ടതാണ്‌ ഇതിന്‌ കാരണം. മതമേലധ്യക്ഷന്മാരുടെ പേരുമായി സാമ്യമുള്ള പേര്‌ പുസ്‌തകത്തിന്‌ ഉപയോഗിച്ചത്‌ അവരെ അവഹേളിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+