Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളെ തെറ്റിക്കാമെന്ന്‌ കരുതേണ്ട: കരുണാകരന്‍

തിരുവനന്തപുരം: ആരെന്തു പറഞ്ഞാലും തന്നെയും മകന്‍ മുരളീധരനെയും വേര്‍പിരിക്കാന്‍ കഴിയില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍.

ശബരിമലയ്‌ക്ക്‌ പോകുന്ന മുരളീധരനെ അനുഗ്രഹിക്കാനായി കവടിയാറിലെ വസതിയിലെത്തിയതായിരുന്നു അദ്ദേഹം. ഇത്‌ മുപ്പത്തിനാലാം തവണയാണ്‌ മരുളീധരന്‍ ശബരിമല സന്ദര്‍ശനം നടത്തുന്നത്‌. ഇത്തവണയും കരുണാകരന്റെ ഇരുമുടിക്കെട്ടുമായിട്ടാണ്‌ മുരളി സന്ദര്‍ശനം നടത്തുന്നത്‌.

മുരളിയുടെ വീട്ടില്‍ കരുണാകരന്‍ എത്തുന്നതറിഞ്ഞ്‌ വന്‍ മാധ്യമസംഘമാണ്‌ ഇവിടെയെത്തിയത്‌. ഇരുവരും തമ്മിലുള്ള പിണക്കം മാറിയോയെന്ന ചോദ്യത്തിന്‌ അവന്‍ എന്റെ മകനാണ്‌ അവന്റെ സുഖമാണ്‌ എന്റെയും സുഖം. ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല- എന്നായിരുന്നു കരണാകരന്റെ മറുപടി.

കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിന്‌ സജ്ജമായോയെന്ന ചോദ്യത്തിന്‌ ശബരിമലയില്‍ തിരഞ്ഞെടുപ്പൊന്നും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+