Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ പാകിസ്‌താനെ ആക്രമിച്ചേയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്‌താനെതിരെ സൈനിക നടപടിയൊന്നും സ്വീകരിക്കില്ലെന്ന്‌ ഇന്ത്യ വ്യക്തമാക്കിയെങ്കിലും ഒരു സൈനിക മുന്നേറ്റത്തിന്‌ ഇന്ത്യ മടിച്ചേക്കില്ലെന്ന്‌ അന്താരാഷ്ട്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍.

അമേരിക്ക ആസ്ഥാനമായ ആഗോള ഇന്റലിജന്‍സ്‌ സര്‍വ്വീസായ സ്‌ട്രാറ്റ്‌ഫോറിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ പാകിസ്‌താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ സൈന്യം രാഷ്ട്രീയ തീരുമാനത്തിന്‌ കാത്തുനില്‍ക്കുകയാണ്‌. പാക്‌ അധീന കശ്‌മീരിലോ മറ്റെവിടെയെങ്കിലുമോ ഇന്ത്യ സൈനിക മുന്നേറ്റം നടത്തിയേക്കാനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ഇതില്‍ ആദ്യ മുന്നേറ്റം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലം പാക്‌ അധീന കശ്‌മീര്‍ തന്നെയാണെന്നും പറയുന്നു. വേണ്ടിവന്നാല്‍ പാക്‌ മണ്ണിലേയ്‌ക്ക്‌ ഇന്ത്യന്‍ സൈന്യം നേരിട്ട്‌ കടന്നുകയറ്റം നടത്തുമെന്നും റിപ്പോര്‍ട്ട്‌ നിരീക്ഷിക്കുന്നുണ്ട്‌.

ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം രഹസ്യമായിട്ടായിരിക്കുമെന്നും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാന്‍ അതിര്‍ത്തി സംരക്ഷണ സേനയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ഏജന്‍സിയായ സ്‌ട്രാറ്റ്‌ഫോര്‍ പറയുന്നു.

സ്വന്തം നിലയില്‍ ഭീകരകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഇന്ത്യ പാകിസ്‌താനോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത്‌ നയതന്ത്രപരമായ പമീപനം മാത്രമാണെന്നും പാകിന്‌ ഭീകരവാദത്തെ എതിര്‍ക്കാന്‍ കഴിവും താല്‍പര്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനീക നീക്കമുണ്ടാകില്ലെന്ന്‌ ഇന്ത്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഭീകരതയ്‌ക്കെതിരെ പാകിസ്‌താന്‍ ഒരു നടപടിയും എടുക്കുന്നില്ലെങ്കില്‍ അതിന്‌ വേണ്ടി തങ്ങള്‍ മുന്നിട്ടറങ്ങേണ്ടിവരുമെന്നാണ്‌ ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തുന്ന സമാനമനസ്‌കരായ രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിരിക്കുന്നത്‌. ഇനിയും ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടായാല്‍ പാകിസ്‌താന്‍ ആക്രമിക്കപ്പെടുമെന്നാണ്‌ ലോകരാജ്യങ്ങള്‍ നിരീക്ഷിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+