Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്‌ ദമ്പതികള്‍ക്ക്‌ പതിനെട്ടാമത്തെ കുഞ്ഞ്‌ പിറന്നു

Happy Family
ന്യൂയോര്‍ക്ക്‌: സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും രൂക്ഷമാകുന്ന ഈ കാലഘട്ടത്തില്‍ ഒരു കുഞ്ഞിനെത്തന്നെ വളര്‍ത്തിയെടുക്കാന്‍ പെടുന്ന പാട്‌ അനുഭവിക്കുന്നവര്‍ക്കേ അറിയൂ. അപ്പോള്‍ പതിനെട്ട്‌ കുഞ്ഞുങ്ങളെ വളര്‍ത്തുന്നകാര്യം എങ്ങനെയിരിക്കും.

എന്നാല്‍ അമേരിക്കയിലെ മിഷേല്‍ ഡഗര്‍- ജിം ഡഗര്‍ ദമ്പതികള്‍ക്ക്‌ പതിനെട്ട്‌ മക്കളെ വളര്‍ത്തുകയെന്നത്‌ വലിയ കാര്യമായിട്ടൊന്നും തോന്നുന്നില്ല. ഇത്തവണത്തെ ക്രിസ്‌മസ്‌ സമ്മാനമായി പതിനെട്ടാമത്തെ കുഞ്ഞിനെ ലഭിച്ച സന്തോഷത്തിലാണ്‌ ഈ ദമ്പതികള്‍.

അമേരിക്കയിലെ റോജേഴ്‌സിലുള്ള മേഴ്‌സി മെഡിക്കല്‍ സെന്ററിലാണ്‌ ജൂഡിന്‍ ഗ്രേസ്‌ എന്ന്‌ പേരിട്ടിരിക്കുന്ന പതിനെട്ടാമത്തെ കുഞ്ഞ്‌ ജനിച്ചിരിക്കുന്നത്‌. നാല്‍പ്പത്തിമൂന്നുകാരന്‍ ജിമ്മിനും 42കാരി മിഷേലിനും 10 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമാണുള്ളത്‌. മക്കളുടെ എല്ലാവരുടെയും പേരുകള്‍ ജെയില്‍ ആരംഭിക്കുന്നുവെന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌.

എന്തായാലും പതിനെട്ടാമത്തെ കുഞ്ഞിന്റെ ജനനം ജിമ്മും മിഷേലും മാത്രമല്ല അമേരിക്കയിലെ മാധ്യമങ്ങളും ആഘോഷിക്കുകയാണ്‌. അര്‍ക്കന്‍സാസിലെ മുന്‍ സ്‌റ്റേറ്റ്‌ ലജിസ്ലേച്ചര്‍ കൂടിയാണ്‌ ജിം ഡഗര്‍. ജിമ്മും മിഷേലും 1984ലാണ്‌ വിവാഹിതരായത്‌.

നാലുവര്‍ഷത്തേയ്‌ക്ക്‌ കുട്ടികള്‍ വേണ്ടെന്ന്‌ ഇവര്‍ തീരുമാനിച്ചു. നാലുവര്‍ഷം കഴിഞ്ഞ്‌ ആദ്യത്തെ കുഞ്ഞുപിറന്നപ്പോള്‍ മിഷേല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചു. എന്നാല്‍ ഇതിനിടെ വീണ്ടും ഗര്‍ഭിണിയായി പക്ഷേ ഗര്‍ഭം അലസി. ഈ സംഭവമാണ്‌ ദമ്പതികളുടെ മനസ്സ്‌ മാറ്റിയത്‌. പിന്നീട്‌ ഇവര്‍ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിച്ചില്ല, അടുത്ത പ്രസവത്തില്‍ മിഷേല്‍ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കി. അങ്ങനെ ഇപ്പോള്‍ പതിനെട്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+