Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ്‌ ജന്‍മദിനമാഘോഷിക്കുന്നു

മുംബൈ: അധോലോക തലവന്‍ ദാവൂദ്‌ ഇബ്രാഹിം രഹസ്യമായി ജന്‍മദിന ആഘോഷങ്ങള്‍ക്ക്‌ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 26ന്‌ 53ാം ജന്മദിനമാഘോഷിയ്‌ക്കുന്ന ദാവൂദ്‌ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അജ്ഞാത കേന്ദ്രത്തിലാണ്‌ ആഘോഷങ്ങള്‍ സംഘടപ്പിയ്‌ക്കുന്നത്‌.

ദാവൂദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഈ അധോലോക തലവന്‍ തനിയ്‌ക്കുള്ള സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിതായും സൂചനകളുണ്ട്‌.

ഒരു വന്‍കിട ആയുധ വ്യപാരിയാണ്‌ ഇത്തവണത്തെ ജന്മദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്‌. ഒരു പ്രമുഖ ഇന്ത്യന്‍ രാഷ്ട്രീയക്കാരനും ദാവൂദിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന്‌ കരുതപ്പെടുന്നു. ദാവൂദും ഈ രാഷ്ട്രീയ നേതാവും കഴിഞ്ഞ വര്‍ഷം ജനീവയില്‍ വെച്ച്‌ കൂടിക്കാഴ്‌ച നടത്തിയെന്നും ഇരുവരും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഈ വിവരങ്ങള്‍ യഥാസമയം സര്‍ക്കാരിനെ അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന്‌ ആരോപണങ്ങളുണ്ട്‌, ജന്‍മദിനാഘോഷങ്ങള്‍ രഹസ്യമായാണ്‌ നടത്തുന്നതെങ്കിലും ഇന്ത്യയിലെ വന്‍കിട റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനി മേധാവികളും ഐഎസ്‌ഐ ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുക്കുമെന്നും സൂചനകളുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+