ധോണിയ്‌ക്കായി റാഞ്ചിയില്‍ ക്ഷേത്രമുയരുന്നു
റാഞ്ചി: സിനിമാ താരങ്ങളോട് ആരാധന മൂത്ത് അവര്‍ക്ക് വേണ്ടി ക്ഷേത്രം പണിയുന്ന ആരാധകരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് ലോകത്തുനിന്നും ആരാധകര്‍ ഇത്തരത്തില്‍ ദൈവങ്ങളെ സൃഷ്ടിച്ച കഥ നമ്മള്‍ക്ക് അപരിചിതമാണ്.
ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തുനിന്നും ഒരു ദൈവം ഉയര്‍ന്നുവരുന്നു. ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോണിയെയാണ് ആരാധകര്‍ ദൈവമായി വാഴ്‌താത്തനൊരുങ്ങുന്നത്. ഇതിനായി ഒരു ക്ഷേത്രം പണിയാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
ക്ഷേത്രനിര്‍മ്മാണത്തിനായി ധോണിയുടെ ആരാധകര്‍ പണപ്പിരിവ് നടത്താന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒട്ടേറെപ്പേര്‍ ഇതിനോട് അനൂകൂലമനോഭാവം പുലര്‍ത്തുന്നുണ്ടെന്ന് ധോണി ഫാന്‍സ് ക്ലബ് പ്രസിഡന്റ് ജിതേന്ദ്ര കുമാര്‍ സിങ് പറയുന്നു.
ധോണിയുടെ പ്രതിമ പ്രതിഷ്‌ഠിക്കുന്ന ക്ഷേത്രം അദ്ദേഹംതന്നെ ഉത്‌ഘാടനം ചെയ്യണമെന്നാണ് ആരാധകരുടെ ആഗ്രഹം എന്നാല്‍ ധോണിയതിന് തയ്യാറാകുമോയെന്ന കാര്യം വ്യക്തമല്ല.
എന്നാലും ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് സിങ് പറഞ്ഞു. ക്ഷേത്രം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.












Click it and Unblock the Notifications