Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രമണം: തെളിവ്‌ നല്‌കിയെന്ന്‌ പ്രണബ്‌

Pranab Mukherjee
കൊല്‍ക്കത്ത: മുംബൈ ഭീകരാക്രമണം സംബന്ധിച്ച്‌ പാക്കിസ്‌താന്‌ തെളിവുകള്‍ കൈമാറിയതായി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. ഇന്ത്യ നല്‌കിയ തെളിവുകള്‍ കണക്കിലെടുത്ത്‌ പാകിസ്‌താന്‍ നടപടി എടുക്കുകയാണ്‌ വേണ്ടത്‌.

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളുമായി പാക്കിസ്‌താന്‍ രംഗത്തെത്തണം. മുംബൈ ഭീകരാക്രമണത്തില്‍ പാക്‌ തീവ്രവാദികളുടെ പങ്ക്‌ സംബന്ധിച്ച്‌ വ്യക്തമായ തെളിവുകളാണ്‌ ഇന്ത്യ കൈമാറിയത്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പാകിസ്‌താന്‍ നടപടി സ്വീകരിയ്‌ക്കണം. ഇല്ലെങ്കില്‍ പാക്കിസ്‌താനെതിരെ സൈനിക നടപടി അടക്കമുള്ള എല്ലാ കാര്യങ്ങളും ഇന്ത്യ പരിഗണിയ്‌ക്കുമെന്നും പ്രണബ്‌ വ്യക്തമാക്കി.

നല്‌കിയ തെളിവുകള്‍ നിഷേധിയ്‌ക്കുന്നതിലൂടെ പാകിസ്‌താന്‍ വെറുതെ സമയം പാഴാക്കുകയാണ്‌. മൂന്ന്‌ കാര്യങ്ങളില്‍ പാക്‌ ശക്തമായ നടപടി സ്വീകരിയ്‌ക്കണമെന്നാണ്‌ ഇന്ത്യ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ നല്‌കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിയ്‌ക്കണം.

തീവ്രവാദികള്‍ പാകിസ്‌താനെ ഭീകര പ്രവര്‍ത്തനത്തിന്‌ ആയുധമാക്കില്ലെന്ന്‌ അവിടത്തെ ഭരണകൂടം ഉറപ്പു വരുത്തണം, മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തിയ തീവ്രവാദികളെ കൈമാറണം. ഇത്‌ കൂടാതെ പരസ്‌പര വിരുദ്ധമായ പ്രസ്‌താവനകള്‍ നടത്തുന്ന രീതി പാകിസ്‌താന്‍ ഉപേക്ഷിയ്‌ക്കണമെന്നും പ്രണബ്‌ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+