12കാരിയെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തി
നാഗ്‌പൂര്‍: സ്‌കൂള്‍ പരിസരത്തുവച്ച് പന്ത്രണ്ടുകാരിയെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തി. വ്യാഴാഴ്‌ച വൈകുന്നേരമാണ് കുട്ടി മുമ്പ് പഠിച്ചിരുന്ന സ്‌കൂള്‍ പരിസരത്ത് വച്ച് പീഡനത്തിന് ഇരയായത്.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കുട്ടി വാധ്ര റോഡിലൂടെ വീട്ടിലേയ്‌ക്ക് തിരിച്ചുവരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് അഞ്ചാംക്ലാസുകാരിയായ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.
ക്ഷേത്രത്തിനടുത്തു വച്ച് ഒരു യുവാവ് കുട്ടിയെ സമീപിച്ചു. കുട്ടിയുടെ പരിചയത്തിലുള്ള ഒരാളാണ് തന്നെ അയച്ചതെന്ന് പറഞ്ഞ് ഈയാള്‍ കുട്ടിയെ തെറ്റിദ്ധരിപ്പിക്കുയായിരുന്നു
കുട്ടിയെ പിന്തുടര്‍ന്ന ഇയാള്‍ സ്‌കൂള്‍ കെട്ടിടത്തിന് അടുത്തതെത്തിയപ്പോള്‍ അവിടേയ്‌ക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.
സംഭവം ആരോടും പറയരുതെന്ന് പറഞ്ഞ ഇയാള്‍ കുട്ടിയ്‌ക്ക് പുതിയ ഉടുപ്പുകള്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.
ഈ വിവരം കേട്ടപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനാണ് തോന്നിയതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. വികലാംഗനായ ഇയാളാണ് വഴിപാട് നടത്താനായി കുട്ടിയെ ക്ഷേത്രത്തിലേയ്‌ക്ക് പറഞ്ഞുവിട്ടത്. പിതാവിന്റെ പരാതിയില്‍ പൊലീസ് കുറ്റവാളിയ്‌ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications