സ്‌കൂള്‍ പരിസരത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: തലശ്ശേരിയ്‌ക്കടുത്ത് കൊളശേരി കാവുംഭാഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും ഉഗ്രശേഷിയുള്ള നാല് ബോംബുകള്‍ കണ്ടെത്തി.
ഒരു മിഠായി ടിന്നിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ മൂന്ന് ബോംബുകളും മറ്റൊന്ന് തൊട്ടടുത്തു നിന്നുമാണ് കണ്ടെത്തിയത്. ശനിയാഴ്‌ച രാവിലെ സ്‌കൂളിന് സമീപത്തുള്ള ഇടവഴി വൃത്തിയാക്കുകയായിരുന്ന മുനിസിപ്പല്‍ ജീവനക്കാരാണ് ബോംബുകള്‍ കണ്ടെത്തിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി പോകുന്ന വഴിയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. മിഠായി ടിന്നില്‍ സൂക്ഷിച്ച ബോംബുകള്‍ കുട്ടികളുടെ കൈയിലെത്തിയിരുന്നെങ്കില്‍ വന്‍ദുരന്തത്തിന് വഴിവെയ്‌ക്കുമെന്ന് ചൂണ്ടിക്കാണിയ്‌പ്പെടുന്നു.
തലശേരി ജൂനിയര്‍ എസ്‌ഐ എം യഹിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബോംബുകള്‍ കസ്‌റ്റഡിയിലെടുത്തു.












Click it and Unblock the Notifications