Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ സ്വയം അപഹാസ്യയാകുന്നു: പിണറായി

Pinarayi Vijayan
ആലുവ: കേരളത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രസംഗിച്ച കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി സ്വയം അപഹാസ്യയായെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സോണിയയുടെ ആക്ഷേപങ്ങള്‍ തീരെ നിലവാരം കുറഞ്ഞതായി പോയി. കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞ്‌ തരുന്ന ഇത്തരം കാര്യങ്ങള്‍ പ്രസംഗിയ്‌ക്കുമ്പോള്‍ സോണിയാ ഗാന്ധി കുറെക്കൂടി ആലോചിയ്‌ക്കേണ്ടതായിരുന്നു പിണറായി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ കേരള കര്‍ഷക സംഘം സംഘടിപ്പിച്ച ദിനരാത്ര സമരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പിണറായി.

കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ സംയുക്തമായി തുടങ്ങിയ സംരംഭങ്ങളെ വലിയ നേട്ടമായാണ്‌ കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിക്കാണിയ്‌ക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരുടെയും സൗജന്യമല്ലെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+