Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യാന്തര കേബിള്‍ ശൃംഖല തകരാറില്‍

കെയ്‌റോ: ഇറ്റലിയ്‌ക്കടുത്ത്‌ മധ്യധരണ്യാഴിയില്‍ കേബിള്‍ ശൃംഖല മുറിഞ്ഞതിനെ തുടര്‍ന്ന്‌ ഇന്റര്‍നെറ്റ്‌ സേവനത്തിലുണ്ടായ തകരാറ്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിച്ചു തുടങ്ങി.

മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ കടന്നു പോകുന്ന മൂന്ന്‌ കേബിളുകളാണ്‌ മുറിഞ്ഞത്‌. യൂറോപ്പിനെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിയ്‌ക്കുന്ന കേബിളുകളാണിത്‌.

കേബിള്‍ മുറിയാനുള്ള കാരണം എന്തെന്ന്‌ വ്യക്തമല്ല. കഴിഞ്ഞ ജനുവരിയില്‍ ഈജിപ്‌ത്‌ തീരത്ത്‌ കേബിള്‍ മുറിഞ്ഞത്‌ മൂലം പല രാജ്യങ്ങളിലും വ്യാപകമായി ഇന്റര്‍നെറ്റ്‌ ബന്ധം തടസ്സപ്പെടുന്നതിന്‌ ഇടയാക്കിയിരുന്നു. കപ്പലുകളുടെ നങ്കൂരം തട്ടിയാണ്‌ അന്ന്‌ കേബിളുകള്‍ മുറിഞ്ഞത്‌.

തകരാര്‍ നേരെയാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്‌ക്കുന്നതായും പതിനാലോളം രാജ്യങ്ങളെ ഇത്‌ ബാധിയ്‌ക്കുമെന്നും ഫ്രഞ്ച്‌ ടെലികോം വിഭാഗം അറിയിച്ചു. കോള്‍ സെന്ററുകളെയും ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളെയുമാണ്‌ തകരാര്‍ കൂടുതലുമായി ബാധിച്ചിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+