സ്വന്തം അശ്ലീല വീഡിയോ പോസ്‌റ്റ് ചെയ്‌ത യുവതി അറസ്‌റ്റില്‍
ഷാങ്‌ഹായ്: സ്വന്തം നഗ്ന വീഡിയോ പ്രസിദ്ധീകരിച്ച് ഇന്റര്‍നെറ്റില്‍ താരമായി മാറിയ യുവതിയെ ഷാങ്‌ഹായ് പൊലീസ് പിടികൂടി. ഷാങ്‌ഹായ് സ്വദേശിനിയായ ഹുയാങ് ആണ് അശ്ലീല പ്രവൃത്തിയെത്തുടര്‍ന്ന് പൊലീസ് പിടിയിലായത്.
നെറ്റില്‍ പ്രസിദ്ധീകരിച്ച ലൈംഗിക കേളികള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ വീഡിയോയ്‌ക്ക് 12മിനിറ്റ് ദൈര്‍ഘ്യമുണ്ട്. പ്രസിദ്ധീകരിച്ച ഉടന്‍തന്നെ ഈ വീഡിയോയ്‌ക്ക് നെറ്റില്‍ ഒട്ടേറെ സന്ദര്‍ശകരുണ്ടായി.
മാത്രമല്ല നവംബറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട വീഡിയോയും ഇതുതന്നെയായിരുന്നുവെന്ന് നെറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരുടെ ബ്ലോഗിനും ഇവരുടെ അഭിമുഖങ്ങളും ചൂടപ്പം പോലെയാണ് സ്വീകരിക്കപ്പെട്ടത്.
പൊലീസ് എത്ര ശ്രമിച്ചിട്ടും ഇവരുടെ ഈ വിവാദ വീഡിയോ നെറ്റില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും യുവതിയ്‌ക്ക് ഏത് തരം ശിക്ഷയാണ് നല്‍കുകയെന്നകാര്യം വ്യക്തമായിട്ടില്ല. ചൈനയില്‍ ഇത്തരത്തിലുള്ള അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. പക്ഷേ അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ച് ഇത്തരം അശ്ലീല വിഡിയോകള്‍ നെറ്റിലും അല്ലാതെയും പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications