ഇന്ത്യന്‍ സൈന്യം ജാഗ്രതയില്‍
ജയ്‌സാല്‍മീര്‍: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്‌താനെതിരെ സൈനിക നീക്കമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രത പാലിക്കുന്നു.
പടിഞ്ഞാറന്‍ ഭാഗത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയെക്കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ ദ്രുത പ്രതിരോധ സംഘ(ക്യുക്ക് റിയാക്ഷന്‍ ഫോഴ്സ്)ത്തെയും വിന്യസിച്ചിട്ടുണ്ട്.
ആകാശ മാര്‍ഗമുണ്ടായേയ്‌ക്കാവുന്ന ആക്രണത്തെ നേരിടാന്‍ ആയുധങ്ങളുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായിട്ടാണ് ദ്രുത പ്രതിരോധ സംഘം പ്രവര്‍ത്തിക്കുന്നത്.
വ്യോമ സേനയുടെവിമാനങ്ങള്‍ നിരീക്ഷണപറക്കലുകള്‍ നേരത്തെ ആരംഭിച്ചുകഴിഞ്ഞു. റഡാര്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. കൂടുതല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് റഡാര്‍ സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ട്.
പാകിസ്‌താന്‍ അതിര്‍ത്തിപ്രദേശത്ത് സേനാവിന്യാസം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ സേനയും ജാഗ്രത പുലര്‍ത്തുന്നത്.
തന്ത്രപ്രധാനമേഖലകളിലെല്ലാം ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍, ഉത്തര്‍ലി, ഭൂജ് പ്രദേശങ്ങളിലാണ് ദ്രുതകര്‍മ്മ സേനാവിഭാഗത്തെക്കൂടി വിന്യസിച്ചിരിക്കുന്നത്.
ശനിയാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ റൂം മീറ്റിങ് വിളിച്ചു ചേര്‍ക്കുകയും അടിയന്തര സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇതുകൂടാതെ 120 രാജ്യങ്ങളിലുള്ള ഇന്ത്യന്‍ സ്ഥാനപതികളെ അടിയന്തരമായി രാജ്യത്തേയ്‌ക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്. ഇവരുമായി തിങ്കളാഴ്‌ച പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്നാണ് അറിയുന്നത്.
പാകിസ്ഥാനുമായി ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുകയാണെങ്കിലും അന്താരാഷ്ട്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ മിക്കതും ഇന്ത്യ പാകിസ്‌താനെതിരെ സൈനിക നീക്കം നടത്തിയേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് അധീന കശ്‌മീര്‍ പോലുള്ള പ്രദേശങ്ങളിലാണ് ആക്രമണ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications