ബാധയകറ്റാന്‍ താജിലും ട്രൈഡന്റിലും പൂജ

താജ് ഹോട്ടലിലലെ ടവര്‍ വിങില്‍ എല്ലാ മുറികളം അടുക്കളകളും പൂര്‍ണമായി വൃത്തിയാക്കി വിവിധ മതവിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള പൂജകളും പാര്‍ത്ഥനകളും നടത്തി. ഇവിടെ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ചെയര്‍ാന്‍ രത്തന്‍ ടാറ്റ, മാനേജിങ് ഡയറക്ടര്‍ റെയ്‌മണ്ട് ബെക്കിസണ്‍ എന്നിവര്‍ക്കൊപ്പം മുഴുവന്‍ ജോലിക്കാരും പങ്കെടുത്തു.
ഭീകരാക്രമണത്തിന്റെ മറ്റൊരു വേദിയായിരുന്നു ട്രൈഡന്റിലും വിവിധ മതവിശ്വാസപ്രകാരമുള്ള പ്രാര്‍ത്ഥനകളും പൂജകളും നടത്തിയിട്ടുണ്ട്. ദുഖത്തിന്റെയും വേദനയുടെയും ഇടയിലും ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണത്തോടെ തങ്ങള്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണെന്ന് ട്രൈഡന്റ് ഹോട്ടല്‍ പ്രസിഡന്റ് രത്തന്‍ കേശ് വാനി പറഞ്ഞു.
ഇവിടെ എല്ലാ മുറികളും റസ്റ്റോറന്റുകളും അതിഥികളെ വരവേല്‍ക്കാനായി പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു. ട്രൈഡന്റില്‍ 45മുതല്‍ 50 ലക്ഷം രൂപയുടെ വരെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഭീകരാക്രമണത്തിന് ശേഷം 65 ശതമാനം ബുക്കിങോടെയാണ് താജ്‌മഹല്‍ പാലസ് ടവര്‍ ഹോട്ടല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ടവര്‍ ബ്ലോക്കിലെ 268 മുറികളില്‍ 150 മുറികളും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടക്കുന്ന സമയത്ത് ഇവിടത്തെ 77 ശതമാനം മുറികളിലും ആളുകളുണ്ടായിരുന്നു.












Click it and Unblock the Notifications