Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ ചീത്ത പറഞ്ഞയാള്‍ക്ക്‌ മര്‍ദ്ദനം

ആലുവ: കര്‍ഷക സമരത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ബസിലിരുന്ന്‌ ചീത്ത വിളിച്ചയാളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ആലുവ കീഴ്‌മാട്‌ നടുക്കുടി വീട്ടില്‍ കുട്ടന്റെ മകന്‍ അംബുജാക്ഷ(54) നാണ്‌ മര്‍ദ്ദനമേറ്റത്‌.

ആലുവ റെയില്‍വെ സ്റ്റേഷന്‌ മുന്നിലെ റോഡിലാണ്‌ പന്തല്‍ കെട്ടി മൂന്നു ദിവസം നീണ്ട കര്‍ഷക സമരം നടത്തിയിരുന്നത്‌. സമരം മൂലമുണ്ടായ ഗതാഗതക്കുരുക്കില്‍ ക്ഷുഭിതനായാണ്‌ അംബുജാക്ഷന്‍ പിണറായി വിജയനെ വിമര്‍ശിച്ചത്‌.

ഓട്ടോ തൊഴിലാളികളെ ഒഴിപ്പിച്ചു കൊണ്ടാണ്‌ സമരം നടത്തുന്നതെന്നും ജനങ്ങളെ വലയ്‌ക്കുന്ന സമരത്തിന്‌ നേതാവിന്റെ പ്രസംഗവുമുണ്ടെന്നൊക്കെ ബസ്സിലിരുന്ന് ഇയാള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ബസ്‌ സമര വേദിയ്‌ക്കടുത്തെത്തിയപ്പോള്‍ പിണറായി വിജയനെ നോക്കി 'കുരയ്‌ക്കാതെ ഇറങ്ങിപ്പോടോ' എന്ന്‌ ഇയാള്‍ ഉറക്കെ പറഞ്ഞു. ഇത്‌ കേട്ട്‌ ക്ഷുഭിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബസ്സിലേക്ക്‌ ഇടിച്ചു കയറി അംബുജാക്ഷനെ മര്‍ദ്ദിയ്‌ക്കുകയായിരുന്നു.

പ്രസംഗത്തിനിടെ പിണറായി വിജയന്‌ അയാളെ ഉപദ്രവിയ്‌ക്കരുതെന്ന്‌ പലവട്ടം പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല.

സംഭവത്തില്‍ ഇടപെട്ട പോലീസുകാര്‍ക്ക് നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. ഒടുവില്‍ ഉയര്‍ന്ന സിപിഎം നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെ പോലീസ്‌ ബസ്സ്‌ വേഗത്തില്‍ ഓടിച്ച്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടു പോയാണ്‌ അംബുജാക്ഷനെ രക്ഷിച്ചത്‌.

ഇയാളെ പിന്നീട്‌ ആലവു താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്‌ ശേഷം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ തിരികെ കൊണ്ടു പോയി. പൊതുജനങ്ങളെ ശല്യപ്പെടുത്തിയതിന്‌ അംബുജാക്ഷനെതിരെ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

മദ്യപിച്ച്‌ പാര്‍ട്ടി സെക്രട്ടറിയെ അസഭ്യം വിളിച്ചത്‌ കൊണ്ടുള്ള സ്വഭാവിക പ്രതികരണം മാത്രമാണ്‌ പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്ന്‌ സിപിഎം നേതൃത്വം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+