മാര്‍ഗ്ഗം യുദ്ധം മാത്രമല്ല: പ്രണബ്
ദില്ലി: രാജ്യ സുരക്ഷയ്‌ക്കായി ഏത് മാര്‍ഗ്ഗവും തിരഞ്ഞെടുക്കുമെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം യുദ്ധമല്ലെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി. പ്രസ്‌താവന മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുടെ ദ്വിദിന യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുംബൈ ആക്രമണത്തില്‍ പാക് തീവ്രവാദികളുടെ പങ്കിനെ സംബന്ധിച്ചുള്ള എല്ലാ തെളിവുകളും പാകിസ്‌താന് കൈമാറിക്കഴിഞ്ഞു. എന്നാല്‍ നടപടിയെടുക്കാതെ പാകിസ്‌താന്‍ ഉരുണ്ടു കളിയ്‌ക്കുകയാണ്. ഭീകരരെ കൈമാറണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 117 രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരിയ്‌ക്കുന്നത്. ആഭ്യന്തര മന്ത്രി പി. ചിദംബരം, പ്രതിരോധ മന്ത്രി എ.കെ ആന്റണി, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് യോഗത്തെ അഭിസംബോധന ചെയ്യും. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്‌താനുമായുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ ഇത് സംബന്ധിച്ച് സ്വീകരിയ്‌ക്കേണ്ട നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications