മൈക്കള്‍ ജാക്‌സണ്‍ മരണസാന്നനിലയില്‍

ജാക്‌സണ്‍ന് അടിയന്തര അവയവമാറ്റ ശസ്‌ത്രക്രിയ നടത്തേണ്ടിവരുമെന്നും എന്നാല്‍ അതിന് വിധേയനാകാന്‍ കഴിയാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായിരിക്കുകയാണെന്നും ജാക്‌സണ്‍ന്റെ ജീവചരിത്രകാരനായ ഇയാള്‍ ഹാല്‍പ്പെറിനെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിശോധനയ്‌ക്കിടെ ജാക്‌സണ്‍ന്റെ ശരീരത്തില്‍ അല്‍ഫ 1- ആന്റിട്രിപ്‌സിന്‍ ഘടകത്തിന്റെ കുറവ് കണ്ടെത്തിയിരുന്നു.ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗം മാരകമാകും. ഇതുകൂടാതെ ജാക്‌സണിന്റെ ഇടത് കണ്ണിന്റെ കാഴ്‌ച 95 ശതമാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഹാല്‍പ്പെറിന്‍ പറയുന്നു.
ഉദരസംബന്ധമായ പ്രശ്‌നങ്ങളും ജാക്‌സണെ അലട്ടുന്നുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ജാക്‌സണ്‍ന്റെ ഔദ്യോഗിക വക്താവ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ജാക്‌സണിന്റെ മൂത്ത സഹോദരന്‍ ജെറമെയ്‌ന്‍ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഇസ്ലാം മതം സ്വീകരിച്ച മൈക്കള്‍ ജാക്‌സണ്‍ മിഖായീല്‍ എന്ന് പേര് മാറ്റിയിരുന്നു.












Click it and Unblock the Notifications