50 ശക്തരില്‍ സോണിയയും ഷാരൂഖും

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയാണ് പട്ടികയുടെ ഒന്നാംസ്ഥാനക്കാരന്‍. പട്ടികയില്‍ സോണിയ പതിനേഴാം സ്ഥാനത്തും ഷാരൂഖ് നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാജ്ഞിയെന്നാണ് സോണിയയെ മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത് ഷാരൂഖിനെ ബോളിവുഡിലെ രാജാവ് എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
ചൈനീസ് പ്രസിഡന്റ് ഹൂജിന്റാവോ, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍, തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു പ്രമുഖര്‍.
അല്‍ ഖ്വയ്‌ദ തവലന്‍ ഉസാമ ബിന്‍ ലാദന്‍ പട്ടികയില്‍ ഷാരൂഖിന് തൊട്ടടുത്തായി(42) സ്ഥാനം പിടിച്ചിട്ടുണ്ട്. ന്യൂസ് വീക്ക് മാഗസിന്റെ 2009 ജനുവരി ലക്കത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications