ആര്‍മി ചീഫ് സിയാച്ചിനില്‍
ദില്ലി: പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിലേര്‍പ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് കശ്മീര്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഇന്ത്യന്‍ ആര്‍മി ചീഫിനെ സര്‍ക്കാര്‍ സിയാച്ചിനിലേക്ക് അയച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജനറല്‍ ദീപക് കപൂര്‍ സിയാച്ചിന്‍ മേഖലയിലേക്ക് തിരിച്ചത്. സിയാച്ചിന്‍ പോസ്റ്റിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
സിയാച്ചിന്‍ പുറമെ ജമ്മു കശ്മീരിലെ ചില അതിര്‍ത്തി പ്രദേശങ്ങളും ആര്‍മി ചീഫ് സന്ദര്‍ശിയ്ക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ കാവലിന് നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളും സന്ദര്‍ശനത്തിനിടെ പരിശോധിയ്ക്കുമെന്നറിയുന്നു. സൈനിക നടപടിയുണ്ടായാല്‍ ചെറിയ പാളിച്ചകള്‍ പോലും തടയാനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈ ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ അതീവ ജാഗ്രത സേന പുലര്‍ത്തുന്നത്. വ്യോമസേനയുടെ ചില യുദ്ധ വിമാനങ്ങള്‍ക്ക് കോക്ക് പിറ്റ് അലര്‍ട്ട് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സൈനിക നടപടി മുന്നില്‍ക്കണ്ടാണ് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളുടെ രണ്ട് ദിവസത്തെ യോഗം ദില്ലിയില്‍ വിളിച്ചു ചേര്‍ത്തത്. ഭാവി നടപടികളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് യോഗസ്ഥലത്തേക്ക് പ്രവേശം അനുവദിയ്ക്കാഞ്ഞതും ഇതിന്റെ ഭാഗമാണെന്ന് സൂചനകളുണ്ട്.
എന്നാല്‍ ഇന്ത്യ ആക്രമിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടിയ്ക്കാന്‍ പാകിസ്താന് സജ്ജമാണെന്ന് പാക് സൈനിക മേധാവി ജനറല്‍ അഷ്ഫക് പര്‍വേസ് കിയാനിയും വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ആസിഫ് അല സര്‍ദാരിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കിയാനി ഇക്കാര്യം അറിയിച്ചത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications