കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക്‌ അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി

  • By Staff
Google Oneindia Malayalam News

ജോധ്‌പൂര്‍: രാജസ്ഥാനിലെ അമന്‍ കാ പാര്‍ അതിര്‍ത്തിയില്‍ മുള്ളുവേലിയ്‌ക്ക്‌ അടിയിലൂടെ പാകിസ്‌താനിലേയ്‌ക്ക്‌ ഒരു തുരങ്കമുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌.

കള്ളക്കടത്തിനായാണ്‌ തുരങ്കം ഉപയോഗിക്കുന്നതെന്ന്‌ കള്ളക്കടത്തിനിടെ പിടിയിലായവര്‍ അതിര്‍ത്തിരക്ഷാ സേനയോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം തടയാനായി വൈദ്യുതി പ്രവാഹമുള്ള മുള്ളുവേലിയാണ്‌ ഈ ഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്നത്‌. എന്നാല്‍ ഇതിനെ മറികടന്നുകൊണ്ടാണ്‌ തുരങ്കം നിര്‍മ്മിച്ച്‌ മയക്കുമരുന്നു കള്ളനോട്ടും യഥേഷ്ടം കടത്തുന്നത്‌.

പാകിസ്‌താനുമായുള്ള ബന്ധം വഷളായിരിക്കുന്ന ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലുള്ള ഈ തുരങ്കം രക്ഷാസേനയ്‌ക്ക്‌ തലവേദനയായിരിക്കുകയാണ്‌.

തുരങ്കം എന്നാണ്‌ നിര്‍മ്മിച്ചതെന്നോ എത്ര ദൈര്‍ഘ്യമുണ്ടെന്നോ ഉള്ളകാര്യങ്ങള്‍ വ്യക്തമല്ല. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള കള്ളക്കടത്തുകാര്‍ സംയുക്തമായാണ്‌ ഇത്‌ നിര്‍മ്മിച്ചതെന്നാണ്‌ കരുതുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X