അഭയ: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തിയെന്ന് മൊഴി
കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട് തിരുത്തിയതായി മൊഴി. രണ്ട് മുന്‍ പൊലീസുകാര്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയിലാണ് ഇന്‍ക്വസ്‌റ്റ് തിരുത്തിയതായി മൊഴി നല്‍കിയിരിക്കുന്നത്.
അഭയ മരിച്ച സ്ഥലത്തുനിന്നും കോടാലി കണ്ടെത്തിയിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടാലി കണ്ടെത്തിയ കാര്യവും മരണം നടന്നപ്പോള്‍ അഭയയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ചില പരിക്കുകളുടെ വിവരവും ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തുകയും പിന്നീട് ആ താള് കീറിക്കളഞ്ഞ് പുതിയത് എഴുതിച്ചേര്‍ക്കുകയായിരുന്നെന്നുമാണ് ഇവര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു. മരണം ആത്മഹത്യയാക്കാന്‍ സഹായിക്കുന്ന രീതിയിലാണത്രേ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തിയത്. ഈ പൊലീസുകാരുടെ വെളിപ്പെടുത്തല്‍ സിബിഐയെ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications