Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ്‌ നയം സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ ബാധകമാക്കരുത്‌:‌ ശര്‍മ്മ

കൊച്ചി: പുതിയ സെസ്‌നയം സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ ബാധകമാക്കരുതെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ കമ്പനി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്‌. ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്‌മാര്‍ട്ട്‌ സിറ്റിയുടെ അഞ്ചാം ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുന്നതിനിടെയാണ്‌ സെസ്‌ നയം സംബന്ധിച്ച്‌ മുന്‍തീരുമാനത്തില്‍ നിന്നും മന്ത്രി വ്യതിചലിച്ചത്‌.

സംസ്ഥാനത്തെ സെസ്‌ നയം സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ ബാധകമാക്കരുതെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടാനും കൊച്ചിയില്‍ ചേര്‍ന്ന സ്‌മാര്‍ട്‌ സിറ്റി ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു.

പുതിയ സെസ്‌ നയം സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ ബാധകമാണെന്ന നിലപാടായിരുന്നു പദ്ധതിയുടെ ചെയര്‍മാന്‍ കൂടിയായ മന്ത്രി ശര്‍മ്മ ഇത്രനാളും കൈകൊണ്ടിരുന്നത്‌. പദ്ധതിയുടെ പ്രാംരഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാല്‌ മാസത്തിനകം തുടങ്ങാനും ധാരണയായിട്ടുണ്ട്‌. പ്രത്യേക സാമ്പത്തിക മേഖലാ പദവി (സെസ്‌) ലഭിച്ച 136 ഏക്കറിന്റെ രജിസ്‌ട്രേഷന്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച ഫയല്‍ നിയമ, ഐടി വകുപ്പുകള്‍ പരിശോധിച്ചു. ഫയല്‍ ഇപ്പോള്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്‌. ഉടന്‍ തന്നെ ഇത്‌ മന്ത്രിസഭയ്‌ക്ക്‌ മുന്നിലെത്തുമെന്നും ശര്‍മ്മ പറഞ്ഞു.

മന്ത്രിസഭയുടെ തീരുമാനത്തിന്‌ വിധേയമായിട്ടായിരിക്കും രജിസ്‌ട്രേഷന്‍ നടത്തുക. 246 ഏക്കറിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം അംഗീകരിച്ചു. പദ്ധതി പ്രദേശത്തുള്ള കെഎസ്‌ഇബിയുടെ വസ്‌തുകവകകള്‍ മാറ്റി സ്ഥാപിയ്‌ക്കുന്നതിന്റെ ചെലവ്‌ ടീകോമും സര്‍ക്കാരും തുല്യമായി വഹിയ്‌ക്കണമെന്ന ധാരണയ്‌ക്കും ബോര്‍ഡ്‌ അംഗീകാരം നല്‌കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+