കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ എര്‍ത്തിന്‌ ബദലായി ഭുവന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഗൂഗിള്‍ എര്‍ത്തിന്‌ പകരമായി ഐഎസ്‌ആര്‍ഒ തയ്യാറാക്കിയ ഭുവന്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമാകും. ഉപഗ്രഹാധിഷ്‌ഠിത മാപ്പിങ്‌ ടൂള്‍ എന്നാണ്‌ ഐഎസ്‌ആര്‍ഒ ഭുവനെ വിശേഷിപ്പിക്കുന്നത്‌.

നിലവില്‍ ഇന്റര്‍നെറ്റിലെ ഗൂഗിള്‍ എര്‍ത്ത്‌, വിക്കി മാപ്പിയ തുടങ്ങിയവ ഭൗമോപരിതലത്തിന്റെ ചിത്രങ്ങള്‍ വ്യക്തമായി നല്‍കുന്നുണ്ട്‌. അതീവസുരക്ഷാ പ്രാധാന്യമുള്ള മേഖലകളുടെ വ്യോമദൃശ്യങ്ങള്‍ പോലും ഇവയില്‍ വ്യക്തമായി ലഭിക്കുന്തന്‌ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായും ആക്ഷേപമുണ്ട്‌.

ഗൂഗിള്‍ എര്‍ത്ത്‌, വിക്കി മാപ്പിയ എന്നിവയെ അപേക്ഷിച്ച്‌ ഉയര്‍ന്ന റസലൂഷനിലുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഭുവന്‌ കഴിയും. വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹാരനടപടി സ്വീകരിക്കാനും സൈനിക നടപടികള്‍ക്കും ഭുവന്‍ നല്‍കുന്ന ഭൗമദൃശ്യങ്ങള്‍ സഹായകമാകുമെന്നാണ്‌ ഐഎസ്‌ആര്‍ഒ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഡാറ്റാ ഡിവിഷന്‍ മേധാവി എസ്‌.കെ പഥാന്‍ പറയുന്നത്‌.

രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെ പഴക്കമുള്ള ഭൗമോപരിതല ദൃശ്യമാണ്‌ ഗൂഗിള്‍ എര്‍ത്ത്‌ ഇപ്പോള്‍ നല്‍കിവരുന്നത്‌. എന്നാല്‍ അതതുകാലത്തെ ദൃശ്യങ്ങളാണ്‌ ഭുവന്‍ ലഭ്യമാക്കുക. ഒരു മേഖലയുടെ ഉപരിതലത്തിന്റെ പ്രത്യേകതകള്‍ ഉയരം, ആഴം തുടങ്ങിയ വിവരങ്ങളും ഇതില്‍ ലഭിക്കും. ഭൂവന്‍ വിക്ഷേപിച്ചശേഷം ഭൂമിയുടെ മൊത്തം ഉപരിതല സര്‍വ്വേ നടത്താനാണ്‌ ഐഎസ്‌ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്‌.

എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിയ്‌ക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത്തരം വിവരങ്ങള്‍ ദുരുപയോഗപ്പെട്ടേയ്‌ക്കാമെന്ന ആശങ്കയുള്ളതുകൊണ്ടാണിത്‌. ഇക്കാര്യത്തില്‍ ഐഎസ്‌ആര്‍ഒ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X