സ്വകാര്യ നിക്ഷേപം ആവാം: വിഎസ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന ആവശ്യത്തിനുള്ള നിക്ഷേപം കുഴപ്പങ്ങളില്ലെങ്കില്‍ സ്വീകരിയ്‌ക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
എന്നാല്‍ സ്വകാര്യവത്‌ക്കരണവും സ്വകാര്യ നിക്ഷേപം സ്വീകരിയ്‌ക്കലും വ്യത്യസ്‌തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഷൊര്‍ണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ പരാജയം പരിശോധിയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം അനുഭവങ്ങളില്‍ നിന്നും കൂടുതല്‍ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications