സ്വവര്‍ഗരതി നാശം വിതയ്‌ക്കുമെന്ന് മാര്‍പ്പാപ്പ

സ്‌ത്രീയും പുരുഷനുമെന്ന വേര്‍തിരിവ് മനുഷ്യ പ്രകൃതിയുടെ കാതലാണ്. സൃഷ്ടിയുടെ ഈ വ്യവസ്ഥത നിലനിര്‍ത്തേണ്ടതും ആദരിക്കപ്പെടേണ്ടതുമാണ്.
ലോകത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതുപോലെതന്നെ പരമപ്രധാനമാണ് പരമ്പരാഗത സ്‌ത്രീപുരുഷ ബന്ധങ്ങളുടെ സംരക്ഷണം- അദ്ദേഹം പറഞ്ഞു.
മാര്‍പ്പാപ്പയുടെ ഈ പ്രസ്‌താവനയ്‌ക്കെതിരെ സ്വവര്‍ഗപ്രേമികളുടെ സംഘടനകള്‍ രംഗത്തുവന്നു. പ്രസ്‌താവന അസ്വീകാര്യവും നിരുത്തരവാദപരവുമാണെന്ന് ലസ്‌ബിയന്‍ ആന്റ്
ഗേ ക്രിസ്‌ത്യന്‍ മൂവ്‌മെന്റിന്റെ അധ്യക്ഷന്‍ റവറന്റ് ഷാരോണ്‍ ഫെര്‍ഗുസണ്‍ കുറ്റപ്പെടുത്തി.
സ്വവര്‍ഗപ്രേമികള്‍ ഭൂമിക്ക് ഭീഷണിയുയര്‍ത്തുകയാണെന്ന വ്യാജഭീതി പരത്താനാണ് മാര്‍പ്പാപ്പ ശ്രമിക്കുന്നതെന്ന് ഇന്‍ക്ലസീവ് ചര്‍ച്ച് എന്ന സംഘടനയുടെ അധ്യക്ഷന്‍ റവറന്റ്
ഗെല്‍സ് ഫ്രേസര്‍ ആരോപിച്ചു.












Click it and Unblock the Notifications