ലോകജനസംഖ്യ 675 കോടിയിലേക്ക്
ഹാനോവര്‍: പുതുവര്‍ഷത്തില്‍ ജനസംഖ്യ 675 കോടിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യ നിയന്ത്രണത്തെ പ്രോത്സാഹിപ്പിയ്‌ക്കുന്ന ഒരു ജര്‍മ്മന്‍ സംഘടനയുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം ജനസംഖ്യയില്‍ 8.2 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് വേള്‍ഡ് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ജര്‍മ്മനിയുടെ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2009 ജനുവരി ഒന്നിന് ലോകജനസംഖ്യ 6,75,16,43,600 ലെത്തുമെന്നും ഹാനോവര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
വികസ്വര രാജ്യങ്ങളിലാണ് ജനസംഖ്യ കുത്തനെ വര്‍ദ്ധിയ്‌ക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവും അവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തത് മൂലവും ഒട്ടേറെ രാജ്യങ്ങളിലെ സ്‌ത്രീകള്‍ അവരിഷ്ടപ്പെടാത്തപ്പോള്‍ പോലും ഗര്‍ഭിണിയാകുന്നു.
നിരക്ഷരത, അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവയും ജനവര്‍ദ്ധനയ്‌ക്ക് കാരണമാകുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാണിയ്‌ക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ് കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളെ കാര്യമായി ബാധിയ്‌ക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications