Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലാര്‍ രവി ലോക്‌സഭയിലേയ്‌ക്ക്‌ മത്സരിക്കും

ദില്ലി: കേന്ദ്രമന്ത്രി വയലാര്‍ രവി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം അദ്ദേഹം ബുധനാഴ്‌ച പരസ്യമാക്കി.

ഇക്കുറി ലോക്‌സഭയില്‍ എത്തണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. എന്നാല്‍ ഏത്‌ മണ്ഡലത്തിലായിരിക്കും മത്സരിക്കുകയെന്നകാര്യം വ്യക്തമാക്കിയിട്ടില്ല.

മേയില്‍ രാജ്യസഭാംഗത്വ കാലാവധി അവാനിക്കുന്ന രവി ആലപ്പുഴ, ആറ്റിങ്ങല്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിച്ചേയ്‌ക്കുമെന്നാണ്‌ സൂചന. രണ്ടുതവണ രാജ്യസഭാംഗമായ രവിയ്‌ക്ക്‌ വീണ്ടും അതേ സഭയിലേയ്‌ക്ക്‌ ടിക്കറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറായേയ്‌ക്കില്ലെന്നതുകൊണ്ടാണ്‌ അദ്ദേഹം ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്‌.

ലോക്‌സഭാ സീറ്റിലേയ്‌ക്ക്‌ മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹം മുന്നോട്ടുവച്ചാല്‍ നേതൃത്വത്തിന്‌ അത്‌ നിഷേധിക്കാന്‍ കഴിയില്ല. കേന്ദ്രമന്ത്രി എകെ ആന്റണി ലോക്‌സഭയിലേയ്‌ക്ക്‌ മത്സരിക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

ആലപ്പുഴിയിലാണ്‌ രവി മത്സരിക്കുന്നതെങ്കില്‍ അത്‌ വിഎം സുധീരനുമായി ഉടക്കിന്‌ വഴിവയ്‌ക്കും. സുധീരനാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്‌. അതല്ല ചാലക്കുടിയില്‍ മത്സരിക്കാനാണ്‌ തീരുമാനമെങ്കില്‍ കെ കരുണാകരന്‌ അത്‌ ഇഷ്ടപ്പെട്ടേക്കില്ല. പഴയ മുകന്ദപുരം മണ്ഡലമാണ്‌ ഇപ്പോഴത്തെ ചാലക്കുടി.

ഇത്തരമൊരു സാഹചര്യത്തില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച രവിയെ ഏവിടെ മത്സരിപ്പിക്കുമെന്ന കാര്യം നേതൃത്വത്തിന്‌ തലവേദനയാകാനും ഇടയുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+