മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്
കോഴിക്കോട്: മന്ത്രി എളമരം കരീം ഉള്‍പ്പടെ അഞ്ച് സിപിഎം നേതാക്കള്‍ക്ക് കോഴിക്കോട് ജൂഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് ഒന്നാം മജിസ്‌ട്രേട്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
എളമരം കരീമിനെക്കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം അംഗം വിവി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്‌ണന്‍, ജില്ലാ സെക്രട്ടേറ്റിയറ്റ് അംഗം ടിപി ബാലകൃഷ്‌ണന്‍ നായന്‍, കെ ദാമോദരന്‍ എന്നിവര്‍ക്കെതിരെയാണ് മജിസ്‌ട്രേട്ട് കെ സോമന്‍ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഐപിസി 353ാം വകുപ്പു പ്രകാരമെടുത്ത കേസില്‍ കോടതിയില്‍ രാജരായി ജാമ്യമെടുക്കാത്തതിനെത്തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
2004 ജൂലൈ 24ന് എസ്‌എഫ്‌ഐ നടത്തിയ സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട കേസാണിത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് അറസ്‌റ്റിലായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ വെള്ളിമാടുകുന്ന് എഐര്‍ ക്യാംപിലേയ്‌ക്ക് കൊണ്ടുപോയി.
ഇതറിഞ്ഞ് അവിടെയെത്തിയ സിപിഎം നേതാക്കളും പ്രവര്‍ത്തകരും എആര്‍ ക്യാംപ് ഉപരോധിച്ചതിന് ചേവായൂര്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്തരിച്ച സിപിഎം നേതാക്കളായ മത്തായി ചാക്കോ, സിപി ബാലന്‍ വൈദ്യര്‍ എന്നിവരുള്‍പ്പെടെ 11പ്രതികളാണ് കേസിലുള്ളത്.












Click it and Unblock the Notifications