മെക്‌സിക്കന്‍ സുന്ദരി കള്ളക്കടത്തിന് അറസ്റ്റില്‍

അടുത്ത വര്‍ഷം ഏഷ്യയില്‍ നടക്കുന്ന മിസ് ഇന്റര്‍നാഷണല്‍ 2009 മത്സരത്തില്‍ മെക്‌സിക്കോയെ പ്രതിനിധാനം ചെയ്യാനൊരുങ്ങുന്ന ഇരുപത്തിമുന്നുകാരിയായ ലാറ സുനിഗയാണ് അറസ്റ്റിലായത്.
ജലിസ്‌കോയില്‍ നിന്നും മറ്റ് ആറുപേരൊടൊപ്പമാണ് ലാറയെ പിടികൂടിയത്. ഇവരില്‍ നിന്നും ഒരു ലക്ഷം ഡോളറും 16 മൊബൈല്‍ ഫോണുകളും തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.
കൊളംബിയയിലും ബൊളീവിയയിലും ഷോപ്പിങ് നടത്താനായാണ് താന്‍ യാത്രതിരിച്ചതെന്നാണ് ലാറ പറയുന്നത്, എന്നാല്‍ ക്രിസ്‌മസ് പാര്‍ട്ടിയ്‌ക്ക് പോവുകയാണെന്ന് പറഞ്ഞാണ് ലാറ വീട്ടില്‍ നിന്നിറങ്ങിയതെന്ന് അവരുടെ പിതാവ് പറയുന്നു.
കഴിഞ്ഞ ജൂലൈയില്‍ ലാറ മിസ് സിനലോവയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബറില്‍ മിസ് ഹിസ്‌പാനിക് അമേരിക്ക പട്ടവും നേടിയിരുന്നു. മെക്‌സിക്കോ സൗന്ദര്യമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ലാറ മിസ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.












Click it and Unblock the Notifications