അഭയ: മുന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ ചോദ്യം ചെയ്‌തു
കൊച്ചി: അഭയ കേസന്വേഷണം കൂടുതല്‍ സങ്കീര്‍ണമാക്കിയ തെളിവ് നശിപ്പിയ്‌ക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ കോട്ടയം മുന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എസ്. ജെ കിഷോറിനെ ചോദ്യം ചെയ്‌തു.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരമാണ് അന്വേഷണം അവസാനിപ്പിയ്‌ക്കാന്‍ ഉത്തരവിട്ടതെന്ന് കിഷോര്‍ മൊഴി നല്‌കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കേസന്വേഷണം ഏറ്റെടുത്ത പുതിയ സിബിഐ സംഘം കൊലപാതക്കേസ് അന്വേഷിയ്‌ക്കുന്നതിന് പുറമെ കേസ് അട്ടിമറിയ്‌ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications