കൂട്ട ആത്മഹത്യ: വിദ്യാര്‍ത്ഥികള്‍ക്ക് നുണപരിശോധന
ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നാല് സഹപാഠികളെ ശനിയാഴ്‌ച നുണ പരിശോധനയ്‌ക്ക് വിധേയമാക്കും. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക.
ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥിനികളുടെ ഡയറിക്കുറിപ്പുകളിലും മറ്റും നാല് പേരെക്കുറിച്ചും ഒട്ടേറെ പരാമര്‍ശങ്ങളുണ്ടായിരുന്നു.
ഇതെക്കുറിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായി മറുപടി നല്‌കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് കൂടാതെ ഇവര്‍ നാല് പേരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കണക്കിലെടുത്താണ് നുണപരിശോധനയ്‌ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചത്.
ഇവരോട് ചോദിയ്‌ക്കാനുള്ള ചോദ്യാവലിയും മറ്റും ഐജി വിന്‍സെന്റിന്റെ മേല്‍നോട്ടത്തിലാണ് തയാറാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും പതിനെട്ട് വയസ്സ് പൂര്‍ത്തിയതായി പിന്നീട് കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications