മാറാട് വിധി ശനിയാഴ്ച: കോഴിക്കോട് നിരോധനാജ്ഞ
കോഴിക്കോട്: രണ്ടാം മാറാട് കൂട്ടക്കൊല കേസില്‍ ശനിയാഴ്ചവിധി പറയും. പ്രത്യേക കോടതി ജഡ്‌ജി ബാബു മാത്യു പി. ജോസഫാണ് കേസില്‍ വിധി പറയുക.
കഴിഞ്ഞ മാസം 29ന് പറയേണ്ട വിധി സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 27ലേക്ക് മാറ്റുകയായിരുന്നു. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ 13 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ശനിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 29ാം തീയതി വൈകുന്നേരം ഏഴു മണിവരെയാണ് നിരോധനാജ്ഞ. മാറാട്, വടകര, നാദാപുരം, എടച്ചേരി, വളയം, കുറ്റിയാടി, പേരാമ്പ്ര, എരഞ്ഞിപ്പാലം, കൊയിലാണ്ടി, കൊടുവള്ളി, മുക്കം, ബേപ്പൂര്‍ എന്നീ പ്രദേശങ്ങള്‍ കൂടാതെ കേസ് നടക്കുന്ന പ്രത്യേക കോടതി പരിസരത്തുമാണ് നിരോധന പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications