സാന്താ വേഷത്തിലെത്തി വെടിവെയ്‌പ്പ്:എട്ട് മരണം
ലോസ്‌ആഞ്ചല്‍സ്: അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ ക്രിസ്‌മസ് പാര്‍ട്ടിയ്‌ക്കിടെ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ തോക്കുധാരി എട്ട് പേരെ വെടിവെച്ചു കൊന്നു. അക്രമിയെ പിന്നീട് ബന്ധു വീട്ടില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി.
വെടിവെയ്‌പില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെയ്‌പിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ പാര്‍ട്ടി നടന്ന വീട് പൂര്‍ണമായും കത്തി നശിച്ചു.
ബ്രൂസ് പാര്‍ഡോയെന്നയാളാണ് സാന്താ ക്ലോസിന്റെ വേഷത്തിലെത്തി കൂട്ടക്കൊല നടത്തിയത്. ബ്രൂസിന്റെ ഭാര്യ കഴിഞ്ഞയാഴ്‌ച വിവാഹമോചനം നേടിയിരുന്നു. ഇതാണ് ബ്രൂസിനെ കൂട്ടക്കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
കൊല്ലപ്പെട്ടവരില്‍ ബ്രൂസിന്റെ ഭാര്യയും മാതാപിതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications