Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഹോര്‍ സ്‌ഫോടനം: ഉത്തരവാദിത്വം പാക്‌ സംഘടന ഏറ്റെടുത്തു

ഇസ്ലാമാബാദ്‌: ലാഹോറില്‍ കഴിഞ്ഞ ദിവസമുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാകിസ്‌താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന അന്‍സര്‍ വാ മുഹാജിര്‍ എന്ന ഭീകരസംഘടന ഏറ്റെടുത്തു.

ലാഹോര്‍ സ്‌ഫോടനത്തിന്‌ പിന്നില്‍ ഇന്ത്യന്‍ ചാരമാരാണെന്ന ആരോപണത്തിന്‌ പിന്നാലെയാണ്‌ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു പാക്‌ സംഘടന ഏറ്റെടുത്തിരിയ്‌ക്കുന്നത്‌.

മുംബൈ ആക്രമണത്തിന്‌ പിന്നില്‍ പാകിസ്‌താന്‍ പൗരന്‍മാരാണെന്ന്‌ തെളിഞ്ഞ സാഹചര്യത്തില്‍ കനത്ത നടപടികള്‍ ആവശ്യപ്പെട്ട്‌ ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദം പാകിസ്‌താന്‍ ഭരണകൂടം നേരിടുകയാണ്‌. ഇതിനെ പ്രതിരോധിയ്‌ക്കാനാണ്‌ ലാഹോര്‍ സ്‌ഫോടനത്തില്‍ ഇന്ത്യക്ക്‌ പങ്കുണ്ടെന്നും നടപടി വേണമെന്നും പാകിസ്‌താന്‍ പ്രത്യാരോപണം ഉയര്‍ത്തിയത്‌.

ഉത്തരവാദിത്വം അന്‍സാര്‍ വാ മുജാഹിര്‍ ഏറ്റെടുത്തതോടെ പാകിസ്‌താന്റെ ഈ ലക്ഷ്യത്തിന്‌ തിരിച്ചടി നേരിട്ടിരിയ്‌ക്കുകയാണ്‌.

ലാഹോറില്‍ ഒരു സ്‌ത്രീയുടെ മരണത്തിനും ഒട്ടേറെ പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌ത സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കൊല്‍ക്കത്തക്കാരനായ സതീഷ്‌ കുമാര്‍ എന്നയാളെ അറസ്‌റ്റ്‌ ചെയ്‌തെന്ന്‌ പാക്‌ അധികൃതരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

എന്നാല്‍ ആരോപണം ഇന്ത്യ കയ്യോടെ തള്ളിക്കളഞ്ഞിരുന്നു. പാകിസ്‌താന്റെ ആരോപണം നിരുത്തരവാദപരമാണെന്നും ബാലിശമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+