Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലയാളി ബസുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കി

ദില്ലി: ദില്ലി നഗരത്തില്‍ അപകട പരമ്പരകള്‍ സൃഷ്ടിച്ച 158 ബ്ലൂ ലൈന്‍ ബസുകളുടെ പെര്‍മിറ്റ്‌ അധികൃതര്‍ റദ്ദാക്കി.

നിരന്തരമായി അപകടത്തില്‍ പെട്ട ബ്ലൂ ലൈന്‍ ബസുകള്‍ക്ക്‌ 'കൊലയാളി ബസുകള്‍' എന്ന വിശേഷണം തന്നെ ചാര്‍ത്തിക്കിട്ടിയിരുന്നു. ഈ ബസുകളില്‍ പലതും അനധികൃതമായാണ്‌ സര്‍വീസ്‌ നടത്തുന്നതെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇവയുടെ പെര്‍മിറ്റ്‌ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്‌തത്‌.

ഈ വര്‍ഷം ബ്ലൂ ലൈന്‍ ബസുകള്‍ അപകടത്തില്‍പ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ എണ്ണം 120 കവിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം 163 പേരാണ്‌ ബ്ലൂ ലൈന്‍ ബസപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്‌.

നിലവില്‍ ദില്ലി നഗരത്തില്‍ 4,000ത്തിലധികം ബ്ലൂ ലൈന്‍ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. നഗരത്തില്‍ ഈ ബസ് സര്‍വീസുകളുടെ എണ്ണം കുറച്ച്‌ കൊണ്ടു വരാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+