മാറാട് കലാപം: 63 പേര് കുറ്റക്കാര്‍
കോഴിക്കോട്: രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ 63 പേര് കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന 76 പേരെ കോടതി വിട്ടയച്ചു.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ 63 പേരില്‍ 62 പേരുടെ മേല്‍ കൊലക്കുറ്റമാണ് കോടതി ചുമത്തിയിട്ടുള്ളത്. കൊലപാതകം, കൊലപാതക ശ്രമം, അതിക്രമിച്ച്, കയറല്‍ അന്യായമായി സംഘം ചേരല്‍, മാരകായുധം ഉപയോഗിച്ച് പരിക്കേല്പിയ്ക്കല്, മതസ്പര്‍ദ്ധ തുടങ്ങിയ കുറ്റങ്ങളാണ് 62 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ 139ാം പ്രതിയായ മാറാട് മഹല്‍ സെക്രട്ടറി ആരാധാനാലയം ദുരുപയോഗപ്പെടുത്തിയെന്നും പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു ടി. ജോസഫ് കണ്ടെത്തി.
കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷാ വിധിയിന്‍ മേലുള്ള വാദം 29ന് തുടങ്ങും.
കേസില്‍ മൊത്തം 148 പ്രതികളാണുള്ളത്. ഇതില്‍ അഞ്ചു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. രണ്ടു പേരെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തിനിടെ മരിച്ച അസ്ഗറലിയും പ്രതിപട്ടികയിലുണ്ട്. അക്രമികള്‍ക്ക് വേണ്ടി വാളുകള്‍ നിര്‍മ്മിച്ചയാള്‍ മാപ്പു സാക്ഷിയായതിനാല്‍ 139 പേരെയാണ് പ്രത്യേക കോടതി വിചാരണ ചെയ്തത്.
2003 മെയ് രണ്ടിനാണ് നാടിനെ ഞെട്ടിച്ച മാറാട് കൂട്ടക്കൊല അരങ്ങേറിയത്. മാറാട് കടപ്പുറത്തുണ്ടായ അക്രമത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടിരുന്നു.
2004 ഡിസംബര്‍ 20ന് തുടങ്ങിയ വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് അവസാനിച്ചത്. കഴിഞ്ഞ മാസം 29ന് വിധി പ്രഖ്യാപിയ്ക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വിധി പ്രസ്താവന ഡിസംബര്‍ 27ലേക്ക് മാറ്റുകയായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications