Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനിക നീക്കത്തില്‍ നിന്നും പിന്‍വാങ്ങണം: യുഎസ്‌

വാഷിങ്‌ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്‌ അതിര്‍ത്തിയില്‍ യുദ്ധ സാധ്യത ഉടലെടുക്കുന്ന സാഹചര്യത്തില്‍ സൈനിക നീക്കങ്ങളില്‍ നിന്നും ഇരു രാജ്യങ്ങളും പിന്‍മാറണണെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടു.

സംഘര്‍ഷാവസ്ഥയിലേക്ക്‌ വഴിതെളിയ്‌ക്കുന്ന നടപടികളിലേക്ക്‌ ഇരു രാജ്യങ്ങളും കടക്കരുതെന്ന്‌ ആവശ്യപ്പെട്ടതായി വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ഗോര്‍ഡന്‍ ജോണ്‍ഡ്രോ പറഞ്ഞു.

മുംബൈ ആക്രമണത്തിന്‌ പിന്നിലെ കുറ്റവാളികളെ കണ്ടെത്തുന്നതിനും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിനും ഇരു രാജ്യങ്ങള്‍ തമ്മില്‍ സഹകരിയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

പാകിസ്‌താനിലേക്കുള്ള യാത്ര പൗരന്‍മാര്‍ ഒഴിവാക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അറിയിപ്പുകളും അതിര്‍ത്തിയില്‍ പാകിസ്‌താന്‍ സൈന്യത്തെ വിന്യസിയ്‌ക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്ന സാഹചര്യത്തിലാണ്‌ യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+