Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്‌മീരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

കശ്‌മീരില്‍ തൂക്ക്‌ മന്ത്രിസഭക്ക് സാധ്യത

ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിയ്‌ക്കുന്ന ജമ്മു കശ്‌മീരില്‍ തൂക്കു മന്ത്രിസഭ നിലവില്‍ വരാന്‍ സാധ്യത. വോട്ടെണ്ണല്‍ പുരോഗമിയ്‌ക്കുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സിനാണ്‌ നേരിയ മുന്‍തൂക്കം. കോണ്‍ഗ്രസും പിഡിപിയുമാണ്‌ തൊട്ട്‌ പിന്നില്‍. ജമ്മുവില്‍ ബിജെപിയും ഇത്തവണ നേട്ടമുണ്ടാക്കിയിട്ടുണ്ട്‌.

ഫലം പുറത്തു വന്ന ആറ്‌ മണ്ഡലങ്ങളില്‍ മൂന്നിടത്ത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ ജയിച്ചു. രണ്ടിടത്ത്‌ പിഡിപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചിട്ടുണ്ട്‌.

22 മണ്ഡലങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‌ക്കുകയാണ്‌. പിഡിപി 19 ഉം കോണ്‍ഗ്രസ്‌ 16 ഉം ബിജെപിയും മറ്റുള്ളവരും 12 സീറ്റുകളിലും മുന്നിട്ട്‌ നില്‌ക്കുകയാണ്‌.
01:10 PM

ജമ്മു കശ്മീര്‍ വോട്ടെണ്ണല്‍ തുടങ്ങി

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ 87 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി. സംസ്ഥാനത്ത്‌ ഏഴ്‌ ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 61.5 ശതമാനം പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌.

വിഘടനവാദികളുടെ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌ക്കരണ ആഹ്വാനം നിലനില്‌ക്കെയാണ്‌ താരതമ്യേന ഉയര്‍ന്ന പോളിങ്‌ ശതമാനം സംസ്ഥാനം കൈവരിച്ചത്‌. 2002ലെ തിരഞ്ഞെടുപ്പില്‍ വെറും 43 ശതമാനം പേരെ വോട്ട്‌ രേഖപ്പെടുത്തിയിരുന്നുള്ളൂ.

കശ്‌മീര്‍ താഴ്‌ വാരയിലെ 46 സീറ്റുകളില്‍ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്‌ കോണ്‍ഗ്രസ്‌ എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം. ജമ്മുവിലെ 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ജമ്മു കശ്‌മീര്‍ നാഷണല്‍ പാന്തേഴ്‌സ്‌ പാര്‍ട്ടിയുമാണ്‌ പ്രധാനമായി മത്സര രംഗത്തുള്ളത്‌.

വിഘടനവാദികള്‍ക്ക്‌ ഏറ്റവുമധികം പിന്തുണയുള്ള ശ്രീനഗറിലെ എട്ട്‌ മണ്ഡലങ്ങളില്‍ 20 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌. 2002ല്‍ ഇവിടെ അഞ്ച്‌്‌ ശതമാനമായിരുന്നു പോളിങ്ങ്‌.

കഴിഞ്ഞ ജൂലായില്‍ അമര്‍നാഥ്‌ ക്ഷേത്രഭൂമി വിവാദത്തെ തുടര്‍ന്ന്‌ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ പിഡിപി പിന്തുണ പിന്‍വലിച്ചതോടെയാണ്‌ സംസ്ഥാനത്ത്‌ തിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങിയത്‌.
09:50 AM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+