ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രില്‍-മെയ് നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് എന്‍. ഗോപാസ്വാമി പറഞ്ഞു,. ലോക്‌സഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് ചോദ്യത്തിന് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് പരീക്ഷകളുടെ മാസമാണ്. അതിനാല്‍ തന്നെ ഏപ്രില്‍-മെയ് മാസങ്ങളാണ് തിരഞ്ഞെടുപ്പ് നടത്താന്‍ അനുയോജ്യം. എന്നാലിക്കാര്യം ഉറപ്പിയ്‌ക്കാന്‍ കഴിയില്ല. ജനുവരി പകുതിയോടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്‌മീര്‍ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നതില് തൃപ്‌തിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 2003ല്‍ 43 ശതമാനം വോട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിത്തവണ ഇത് 61.5 ശതമാനമായി വര്‍ദ്ധിച്ചു. സുരക്ഷയെക്കുറിച്ചുള്ള ഭീതി കുറഞ്ഞതാണ് പോളിങ് ശതമാനം വര്‍ദ്ധിയ്ക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications