Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്‌മീരില്‍ തൂക്കുസഭ: നാഷണല്‍ കോണ്‍ഫറന്‍സ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു കക്ഷിയ്‌ക്കും ഭൂരിപക്ഷമില്ല. നാഷണല്‍ കോണ്‍ഫറന്‍സ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിയ്‌ക്കണമെങ്കില്‍ സംഖ്യം രൂപീകരിയ്‌ക്കേണ്ട അവസ്ഥയാണുള്ളത്‌.

ഫലമറിഞ്ഞ 87 സീറ്റുകളില്‍ 27 സീറ്റുകള്‍ സ്വന്തമാക്കിയാണ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായത്‌. 21 സീറ്റുകള്‍ നേടിയ പിഡിപിയാണ്‌ രണ്ടാമത്‌്‌. 16 സീറ്റുകളില്‍ കോണ്‍ഗ്രസ്‌ ജയിച്ചപ്പോള്‍ ബിജെപി 11 സീറ്റുകള്‍ പിടിച്ചെടുത്തു.

അമര്‍നാഥ്‌ ഭൂമി വിവാദം ഉയര്‍ത്തിപ്പിടിച്ച്‌ തിരഞ്ഞെടുപ്പ്‌ നേരിട്ട ബിജെപിയാണ്‌ ഇത്തവണ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്‌. കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം വിജയിച്ച ബിജെപി 14 സീറ്റുകളെങ്കിലും നേടുമെന്നാണ്‌ കരുതപ്പെടുന്നത്‌. അമര്‍നാഥ്‌ വിവാദം കത്തി നിന്ന ജമ്മു പ്രദേശത്താണ്‌ ബിജെപി കാര്യമായ നേട്ടമുണ്ടാക്കിയത്‌. കോണ്‍ഗ്രസിന്റെ സ്വാധീന പ്രദേശങ്ങളിലാണ്‌ കോട്ടകളിലാണ്‌ ബിജെപി സീറ്റുകള്‍ നേടിയിരിക്കുന്നത്‌.

അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന്‌ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ്‌ താത്‌പര്യമെന്ന്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കിയ പിഡിപിയുമായി വീണ്ടുമൊരു സംഖ്യത്തിന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും വലിയ താത്‌പര്യമില്ല. കരണ്‍ സിങ്‌, ഗുലാം നബി ആസാദ്‌ തുടങ്ങിയ നേതാക്കളും നാഷണല്‍ കോണ്‍ഫറന്‍സിനോട്‌ കൂട്ടുകൂടുന്നതിനാണ്‌ താത്‌പര്യം പ്രകടിപ്പിച്ചിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+