ബാംഗ്ലൂരില്‍ സൈനികരുടെ വെടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ബാംഗ്ലൂര്‍: പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനിക ആസ്ഥാനത്തേക്ക് ഓടിക്കയറിയ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ബാള്‍ഡ്‌വിന്‍ കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മുനിറാമാണ് (21) മരിച്ചത്.
ഞായറാഴ്‌ച പുലര്‍ച്ചെ ഒരു മണിയ്‌ക്കാണ് സംഭവം. എംജി റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്യവെ പോലീസ് പിന്തുടരുന്നത് കണ്ട് ഭയന്ന മുനിറാം സൈനിക ക്യാമ്പാണെന്നറിയാതെ കയറി ഒളിയ്‌ക്കാന്‍ ശ്രമിച്ചു.
ക്യാമ്പിലെ ഫ്‌ളാഗ് സ്റ്റാഫ് ഹൗസിന് മുകളില്‍ കയറിയ മുനിറാമിനെ സൈനികര്‍ വെടിവെച്ചു വീഴ്‌്‌ത്തുകയായിരുന്നു.












Click it and Unblock the Notifications