ബാര്‍ ഗേള്‍സ് അറസ്‌റ്റില്‍
മുംബൈ: സിറ്റി പോലീസിന്റെ സോഷ്യല്‍ സര്‍വീസ് വിഭാഗം ഞായറാഴ്‌ച പുലര്‍ച്ചെ നടത്തിയ റെയ്‌ഡില്‍ 14 ബാര്‍ഗേള്‍സടക്കം 17 പേരെ സംശയാസ്‌പദമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്‌തു. ബോറിവലിയിലുള്ള സബര്‍ബന്‍ ബാറില്‍ നടത്തിയ റെയ്‌ഡിലാണ് ഇവര്‍ പിടിയിലായത്.
ബാറിന്റെ മാനേജരും കാഷ്യറുമാണ് 14 ബാര്‍ ഗേള്‍സുകള്‍ക്കൊപ്പം അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. 1.20 ലക്ഷം രൂപയും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായവരെ കസ്‌തൂര്‍ബ മാര്‍ഗ് പോലീസിന് കൈമാറിയിട്ടുണ്ട്. ബാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications