Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ ഓഫീസ്‌ ശുദ്ധീകരിക്കാന്‍ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ വിശ്വസ്‌തരായ ഐടി ഉപദേഷ്ടാവ്‌ ജോസഫ്‌ സി മാത്യു, അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസിലെ സീനിയര്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ അനില്‍കുമാര്‍ എന്നിവരെ ചുമതലകളില്‍ നിന്നും മാറ്റണമെന്ന്‌‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ നിര്‍ദ്ദേശിച്ചു.

ഇത്‌ രണ്ടാം തവണയാണ്‌ ഇവരെ മാറ്റാന്‍ പാര്‍ട്ടി നേതൃതം മുഖ്യമന്ത്രിയോട്‌ നിര്‍ദ്ദേശിയ്‌ക്കുന്നത്‌. നേരത്തെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു.

പാര്‍ട്ടിയുടെ നിയന്ത്രണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും മേല്‍ ഉറപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ശുദ്ധീകരണം. പാര്‍ട്ടിയ്ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് അനില്‍ കുമാറും ജോസഫ്‌ സി മാത്യുവും നടത്തുന്നതെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആരോപണം ഉയര്‍ന്നിരുന്നു.

മൂന്നാര്‍ ഒഴിപ്പിയ്‌ക്കലില്‍ രണ്ട്‌ ഉദ്യോഗസ്ഥന്‍മാരും അനാവശ്യമായി ഇടപെട്ടു. ഇത്‌ കൂടാതെ ഗോള്‍ഫ്‌ ക്ലബ്‌ കേസുമായി ബന്ധപ്പെട്ട്‌ അനില്‍ കുമാറിനെതിരെ ആരോപണമുണ്ടായിരുന്നു.

മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന്‌ വിഎസിന്റെ ഓഫീസിലെ പ്രധാനികള്‍ തന്നെ ആരോപിച്ചിരുന്നു. അനില്‍ കുമാറും ജോസഫ്‌ സി മാത്യുവും ഈ ഉപജാപക സംഘത്തില്‍പ്പെട്ടവരെന്നാണ്‌ പാര്‍ട്ടി ആരോപിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+